തിരൂരങ്ങാടി: സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശവുമായി ചെമ്മാട് ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കൊപ്പം ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ
പങ്കെടുത്ത പരിപാടിയിൽ സ്നേഹാദരവും ആദരിക്കലും നടന്നു.
ചടങ്ങിൽ തിരൂരങ്ങാടി നഗരസഭ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ ഉപാധ്യക്ഷൻ കൂടിയായ എം അബ്ദുറഹ്മാൻ കുട്ടി, ഡിവിഷൻ 32ൽ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്റർ ഉപാധ്യക്ഷൻ കൂടിയായ തലാപ്പിൽ അയ്യൂബ്, വനിത സിവിൽ പോലീസ് ഓഫീസറായി നിയമനം ലഭിച്ച നാട്ടുകാരി സബിത പി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ സി.പി. ഹബീബ ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. എം.അബ്ദുറഹ്മാൻ കുട്ടി അദ്ധ്യക്ഷ് വഹിച്ചു. ഗ്രീൻ ട്രാക്ക് ട്രാക്ക് ഭാരവാഹികളായ
അനസ് vk, എംപി അസ്‌ലം, ഹശീo വാഫി,ഹംസത്ത് vk, നാസർ vk, സമീർ പാലപ്പറ്റ, ആബിദ്,ഷഫീക്, റമീസ്, ആഷിക്, ഫജാസ്, അനസ് എം കെ,ബാപ്പുട്ടി ചെമ്മാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കുട്ടികൾക്കായി ഒരുക്കിയ വിവിധ കലാപരിപാടികളും ക്രിസ്മസ് ആഘോഷങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. ഭിന്നശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവർക്ക് സന്തോഷം പകർന്നുനൽകാനുമുള്ള ഇത്തരം കൂട്ടായ്മകൾ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks