തിരൂരങ്ങാടി: പി.എസ്.എം.ഒ. കോളേജ് ചരിത്ര വിഭാഗത്തിന്റെ ചരിത്ര അസോസിയേഷൻ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. പുതിയ അധ്യയന വർഷത്തിലെ ചരിത്ര പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന ചടങ്ങിൽ, കോളേജ് പ്രിൻസിപ്പൽ . ഡോ.കെ നിസാമുദ്ദീൻ കെ. അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു. ചരിത്ര വിഭാഗം മേധാവി അബ്ദുൽ റഹൂഫ് പി. അധ്യക്ഷ പ്രസംഗം നടത്തി. ചരിത്ര അസോസിയേഷൻ സെക്രട്ടറി അഫ്‌ഷീൻ ടി.കെ.എൻ. സ്വാഗതം ആശംസിച്ചു. മലപ്പുറം ഗവ. കോളേജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഷമീർ കൈപ്പങ്ങര മുഖ്യാതിഥിയായി പങ്കെടുത്തു. തുടർന്ന് നടന്ന ആശംസ അർപ്പിക്കൽ ചടങ്ങിൽ കോളേജിലെ ചരിത്ര വിഭാഗം
മുൻ മേധാവി സലീന എം., ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. മുഹമ്മദ് ഹസീബ് എൻ., സരവണൻ ആർ., മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ സജ്‌ന, യൂണിയൻ ചെയർമാൻ അഹമ്മദ് നിഹാൽ എന്നിവർ സംസാരിച്ചു. ബി.എ. ഹിസ്റ്ററി എസ് 2 വിദ്യാർത്ഥിനി ഫാഹിസ ബാനു നന്ദി പ്രകാശിപ്പിച്ചു. അസോസിയേഷന്റെ പുതിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് ചരിത്ര പഠനത്തിൽ പുതിയ ദിശാബോധവും ഗവേഷണപരമായ അറിവുകളും നൽകാൻ സഹായിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Post a Comment
Thanks