മരിച്ചത് ഫറോക്ക് ഫറോക്ക് ചന്ത എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി അബ്‌റാറ
കൂരാച്ചുണ്ട് (കോഴിക്കോട്) കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു.
ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്‌റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അബ്റാറ
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും ട്രാവലറിൽ കരിയാത്തുംപാറയിൽ എത്തിയത്.
കുട്ടിയുടെ മാതാവ് നസീമ അടക്കമുള്ളവര്‍ പുഴയരികിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങി. കുട്ടിയുടെ മുട്ടൊപ്പം വെള്ളമാണ് പുഴയിലുണ്ടായിരുന്നത്. ഇതിനിടെ കുട്ടി വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.
കുട്ടിയെ കരയ്‌ക്കെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാരിസ് സഹോദരനാണ്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് കൈമാറും.
إرسال تعليق
Thanks