വെളളിയാംപുറം പ്രമുഖ കർമശാസ്ത്ര പണ്ഡിതനും വെള്ളിയാമ്പുറം മഹല്ല് ഖാളിയുമായിരുന്ന നന്നമ്പ്ര വെള്ളിയാമ്പുറം സൈതാലി ഉസ്താദിൻ്റെ 33-ാം ഉറൂസ് ഇന്ന് മുതൽ 28 വരേ മോര്യാ കുന്നുംപുറം റോഡിലെ വെള്ളിയാമ്പുറം മഖാം പരിസരത്ത് നടക്കും. നാളെ വൈകിട്ട് നാലിന് സിയാറത്തിന് സയ്യിദ് കുഞ്ഞിമോൻ തങ്ങൾ ജീലാനി നേതൃത്വം നൽകും.
മുതഅല്ലിം സംഗമത്തിൽ അബ്ദുല്ല അഹ്‌സനി ചെങ്ങാനി വിഷയമവതരിപ്പിക്കും.
സി പി ബീരാൻ മുസ് ലിയാർ അധ്യക്ഷത വഹിക്കും.
വൈകിട്ട് 6 .30 ന് അബ്ദുസ്സമദ് സഖാഫി മായനാട് പ്രഭാഷണം നടത്തും.
27ന് വൈകിട്ട് നാലിന് ഉസ്താദിന്റെ ഓർമകൾ എന്ന ശീർഷകത്തിൽ വെള്ളിയാമ്പുറം അങ്ങാടിയിൽ നടക്കുന്ന പരിപാടി എൻ വി അബ്ദുർറസാഖ് സഖാഫി ഉദ്ഘാടനം ചെയ്യും.
6.30 ന് ഫഹദുദ്ദീൻ സഖാഫി ഫുർത്വവിയുടെ നേതൃത്വത്തിൽ ബുർദ മജ്‌ലിസ് നടക്കും.
28 ന് രാവിലെ പത്തിന് ഖത്മൽ ഖുർആൻ, മൗലിദ്, അനുസ്മരണം നടക്കും. സയ്യിദ് ഫള്ൽ ജിഫ്രി പ്രാർഥന നടത്തും.
പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
സമാപന പ്രർഥനക്ക് എളങ്കൂർ സയ്യിദ് മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.
إرسال تعليق
Thanks