ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ


  കണ്ണൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. വടക്കുമ്പാട് കെ ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

മുതിർന്നവർ രണ്ടുപേരും തൂങ്ങി മരിച്ചനിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമാണ് ഉണ്ടായിരുന്നത്.


കുട്ടികളെ കൊലപ്പെടുത്തി ഇവർ ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Post a Comment

Thanks

أحدث أقدم