സീനിയര്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദനത്തില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്ക്



കോഴിക്കോട്: ബികോം രണ്ടാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥി മർദിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്ബ്രയിലെ സ്വകാര്യ കോളേജിലാണ് സംഭവം.


രണ്ടാം വർഷ ബികോം ഫിനാൻസ് വിദ്യാർത്ഥി മുഹമ്മദ് ഷാക്കിറിനാണ് മർദനമേറ്റത്. വിദ്യാർത്ഥി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാക്കിറിന്റെ വലത് കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടലുണ്ടെന്നും ഡോക്‌ടർമാർ ശസ്‌ത്രക്രിയ നിർദേശിച്ചിരിക്കുകയാണെന്നും കുടുംബം പറയുന്നു.


കോളേജിലെ പാർക്കിംഗ് ഏരിയയില്‍ വച്ച്‌ സീനിയർ വിദ്യാർത്ഥികളും ജൂനിർ വിദ്യാർത്ഥികളും തമ്മില്‍ തർക്കം നടന്നിരുന്നു. ഈ സമയം സ്‌കൂട്ടറില്‍ പുസ്‌തകം വയ്‌ക്കാനായി അവിടേക്കെത്തിയ മുഹമ്മദ് ഷാക്കിറിനെ സീനിയർ വിദ്യാർത്ഥികളിലൊരാള്‍ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്‌തപ്പോള്‍ തന്നെ മർദിച്ചെന്നാണ് മുഹമ്മദ് ഷാക്കിർ പറഞ്ഞത്.


പേരാമ്ബ്ര പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. എന്നാല്‍ ഇത്തരത്തിലൊരു പരാതി കിട്ടിയില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാർത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. കോളേജ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം.

Post a Comment

Thanks

Previous Post Next Post