മലപ്പുറം: ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലടക്കവും ആക്രമണം നടക്കുമ്പോൾ മലപ്പുറത്തുനിന്നുള്ള ഒരു കരോൾ സംഘത്തിൻ്റെ വീഡിയോ ശ്രദ്ധ നേടുന്നു. രാത്രി നമസ്കരിക്കാൻ തയാറെടുക്കുന്നതിനിടെ വീട്ടിലെത്തിയ കുട്ടികളുടെ കരോൾ സംഘത്തെ നിസ്കാര കുപ്പായത്തിൽ തന്നെ വീടിന് മുന്നിലേക്കെത്തി സ്വീകരിക്കുന്ന ഉമ്മയാണ് ദൃശ്യങ്ങളിലുള്ളത്.
വീട്ടിൽനിന്നും പുറത്തുവന്ന കരോൾ സംഘത്തിലെ കുട്ടികളോട് "നിങ്ങളെ ചീത്ത പറഞ്ഞോ” എന്ന ചോദ്യത്തിന് "ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ..." എന്ന മറുപടിയും ദൃശ്യങ്ങളിലുണ്ട്. മലപ്പുറം പട്ടർനടക്കാവിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Post a Comment
Thanks