പരപ്പനങ്ങാടി: നഗരസഭാ ചെയർ പേഴ്സണായി പി.സുബൈദ ടീച്ചറേയും വൈസ് ചെയർമാനായി കെ.ഷമീം നഹയേയും മുനിസിപ്പൽ മുസ് ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ മുൻ മന്ത്രി പി.കെ.അബ്ദുറബ്ബ് പ്രഖ്യാപിച്ചു.ഒന്നാം വാർഡിൽ നിന്നാണ് സുബൈദ (മുസ് ലിം ലീഗ്) വിജയിച്ചത്. ഷമീം നഹ (മുസ് ലിം ലീഗ്) നഗരസഭയിലെ ഏറ്റവും വലിയ ദൂരിപക്ഷമായ 640 വോട്ട് നേടി ഡിവിഷൻ 25 ൽ നിന്നുമാണ് വിജയിച്ചത്.
യു.ഡി.എഫ് ധാരണ പ്രകാരം അവസാനവർഷം വൈസ് ചെയർമാൻ പദവി കോൺഗ്രസ് പ്രതിനിധിക്കായിരിക്കും.അലിഹാജി തെക്കേപ്പാട്ട് അധ്യക്ഷനായി.യോഗം ജില്ലാ മുസ് ലിം ലീഗ് ഉപാധ്യക്ഷൻ സയ്യിദ് പി.എസ്.എച്ച് തങ്ങൾ ഉദ്ഘാടനം ചെയ്തു.ഉമ്മർ ഒട്ടുമ്മൽ , മണ്ഡലം ഉപാധ്യക്ഷൻ വി.പി.കോയ ഹാജി, സി.അബ്ദുറഹിമാൻ കുട്ടി,കെ. കെ മുസ്തഫ തങ്ങൾ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks