തിരൂരങ്ങാടി: സൗദാബാദിന്റെ മണ്ണിൽ വീണ്ടും ഒരു കലാമാമാങ്കത്തിന് തിരിതെളിയിച്ചുകൊണ്ട്, പി.എസ്.എം.ഒ. കോളേജ് യൂണിയൻ 2025-26 വാർഷിക കലോത്സവത്തിന്റെ (Annual Fine Arts Fest) ലോഗോ പ്രകാശനം ചെയ്തു. 'കജ്‌റ' എന്ന പേരിലാണ് ഈ വർഷത്തെ കലോത്സവം സംഘടിപ്പിക്കുന്നത്.
കലയിലേക്കൊരു ഹിജ്‌റ (കലയിലേക്കൊരു യാത്ര ) എന്ന മനോഹരമായ ആശയവുമായിട്ടാണ് കോളേജ് യൂണിയൻ ഈ വർഷം കലോത്സവത്തിനായി ഒരുങ്ങുന്നത്. വൈവിധ്യമാർന്ന കലാപ്രകടനങ്ങൾക്കും പ്രോത്സാഹനത്തിനും വേദിയൊരുക്കുന്ന 'കജ്‌റ' കലോത്സവം വിദ്യാർത്ഥികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പരിപാടിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം കോളേജ് പ്രിൻസിപ്പൽ നിസാമുദ്ദീൻ സർ നിർവഹിച്ചു. ലോഗോ പ്രകാശനച്ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥി യൂണിയൻ ഭാരവാഹികളും പങ്കെടുത്തു.
*ചടങ്ങിന് നേതൃത്വം നൽകിയ പ്രമുഖർ:*
അബ്ദുൽ സമദ്
മുഹമ്മദ് ഹസീബ് അജ്മൽ സർ
മുഹമ്മദ് ശരീഫ്
ഷബീർ വി.പി
സജ്‌ന ടീച്ചർ
അഹമ്മദ് നിഹാൽ
ഷെസിൻ
അൻഷിഫ്
സെബ
അസ്നിയ.
കലാലയ ജീവിതത്തിൽ കലയും സാംസ്കാരിക പ്രവർത്തനങ്ങളും വഹിക്കുന്ന പ്രാധാന്യം പ്രിൻസിപ്പൽ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
ഈ വർഷത്തെ കലോത്സവം എല്ലാ അർത്ഥത്തിലും ഒരു മികച്ച അനുഭവമായിരിക്കുമെന്നും, വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് പരമാവധി പ്രോത്സാഹനം നൽകുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു. 'കജ്‌റ' കലോത്സവത്തിന്റെ തീയതികളും മത്സരവിഭാഗങ്ങളും ഉടൻ പ്രഖ്യാപിക്കുമെന്ന് യൂണിയൻ വ്യക്തമാക്കി.

إرسال تعليق
Thanks