മലയാറ്റൂർ:മലയാറ്റൂരില്‍ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് അലൻ പിടിയില്‍.സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തി.
മദ്യലഹരിയിലാണ് താൻ കൃത്യം ചെയ്തതെന്ന് അലൻ പോലീസിനോട് സമ്മതിച്ചു.കാലടി പോലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി.ആറാം തീയതി രാത്രിയാണ് ചിത്രപ്രിയയും അലനും തമ്മില്‍ കണ്ടുമുട്ടിയതും തർക്കമുണ്ടായതും.പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച് അലൻ സംശയം ഉന്നയിച്ച് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്.
ഈ സമയത്ത് അലൻ മദ്യലഹരിയിലായിരുന്നു.തർക്കത്തിനൊടുവില്‍ ചിത്രപ്രിയയെ വീട്ടില്‍ കൊണ്ടാക്കാം എന്ന് പറഞ്ഞ് അലൻ ബൈക്കില്‍ കയറ്റി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി.ഇവിടെവെച്ച് ബൈക്ക് നിർത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.ബെംഗളൂരുവില്‍ ഏവിയേഷൻ ബിരുദ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ചിത്രപ്രിയ.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
إرسال تعليق
Thanks