ന്യൂഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. വഖഫ് സംരക്ഷണ വേദിയുടെ അപ്പീലിലാണ് സുപ്രിംകോടതിയുടെ നടപടി.
മുനമ്ബം ഭൂമിയിലെ നിലവിലെ സ്ഥിതി തുടരണമെന്ന് വ്യക്തമാക്കിയ കോടതി ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം തുടരാമെന്നും വ്യക്തമാക്കി. അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആറാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിർദേശം.
മുനമ്ബം ഭൂമി സംബന്ധിച്ച വിഷയം വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയില്‍ ആയതിനാല്‍ ഹൈക്കോടതിക്ക് വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നായിരുന്നു വഖഫ് സംരക്ഷണ വേദിയുടെ വാദം. ഭൂമി തർക്കത്തില്‍ കമ്മീഷനെ നിയമിക്കാനാവുമോ എന്നതായിരുന്നു ഹൈക്കോടതിക്ക് മുന്നിലുണ്ടായിരുന്ന പരിഗണന വിഷയമെന്നും വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടി.
അതേസമയം, ഉമീദ് പോർട്ടലിന്‍റെ കാലാവധി നീട്ടുന്നതിനായി കേരള വഖഫ് ബോർഡ് അടിയന്തരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കള്‍ ഉമീദ് പോർട്ടലില്‍ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അത് അനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലില്‍ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
അതിൻ്റെ അടിസ്ഥാനത്തില്‍ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും ഡിസംബർ 10 ന് ട്രൈബ്യൂണല്‍ ഗുജറാത്തിലും ഉത്തർപ്രദേശിലും ആറ് മാസം കാലാവധി നീട്ടി നല്‍കുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും രണ്ട് മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്. എന്നാല്‍ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേല്‍ സാഹചര്യത്തില്‍ അടിയന്തരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലില്‍ വഖഫ് വസ്തുക്കള്‍ ചേർക്കുന്നതിൻ്റെ കാലാവധി ആറ് മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
إرسال تعليق
Thanks