വിവാഹപൂർവ്വ കൗൺസിലിങ് ക്യാമ്പ് സമാപിച്ചു

സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പി എസ് എം ഒ കോളേജിൽ  വച്ചു നടന്ന മൂന്ന് ദിവസത്തെ വിവാഹപൂർവ്വ കൗൺസിലിംഗിന് ഇന്ന് സമാപനം. 

വൈകീട്ട് നാലു മണിക്ക് കോളേജ് സെമിനാർ ഹാളിൽ വച്ചു നടന്ന സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ: നിസ്സാമുദ്ദീൻ കെ അധ്യക്ഷത വഹിച്ചു. ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ഈ ക്ലാസ്സ്‌ വളരെയധികം സഹായിച്ചു എന്ന് കുട്ടികൾ പ്രതികരിച്ചു. 

തുടർന്നും ഇത്തരം ക്ലാസുകൾ എല്ലാ കുട്ടികൾക്കും ലഭ്യമാകണമെന്നും അവർ ആവശ്യപ്പെട്ടു. കോളേജ് ജീവനി കോർഡിനേറ്റർ ഡോ റംല കെ, ജീവനി സൈക്കോളജിസ്റ്റ് ശ്രീമതി ശ്രുതി. പി, ഫാത്തിമ ഷഹാന എന്നിവർ സംസാരിച്ചു. പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരണത്തോടെ പരിപാടി സമാപിച്ചു.

Post a Comment

Thanks

Previous Post Next Post