തിരൂരങ്ങാടി: സംസ്ഥാന, ജില്ലാ, ഉപജില്ല തലങ്ങളിൽ നടന്ന കലാത്സവം, സ്പോർട്സ് മീറ്റ്, ശാസ്ത്രോത്സവം എന്നിവയിൽ മികവ് തെളിയിച്ച തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ആദരിച്ചു.
പരിപാടിയിൽ പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ പ്രതിഭകൾ തിരിച്ചറിയാനും ഉയർത്തിപ്പിടിക്കാനും സ്കൂൾ എന്നും മുൻപന്തിയിലാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സാലിം, എം. സുഹൈൽ, യു.ടി. അബൂബക്കർ, കെ.വി.സാബിറ , കെ.ഹുസൈൻ കോയ, പി. ജാഫർ, ടി.ഫഹീദ, സി.എച്ച് സുമൈറ, മുനീർ താനാളൂർ, ടി. അസ്സൻകോയ, മുഹമ്മദലി ജൗഹർ , പി.പി. ഫൈസൽ എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളുടെ നേട്ടങ്ങളെ പ്രശംസിക്കുകയും ഭാവിയിലും വിദ്യാർത്ഥികൾക്ക് ഉയർന്ന വിജയങ്ങൾ നേടാൻ കഴിയട്ടെയെന്നുഎല്ലാ അധ്യാപകരും ആശംസിച്ചു.
പി. ഇസ്മയിൽ ,ഹാരിഷ് ബാബു, കെ.ടി. നജീബ്, ഇ.എം സൗദ, കെ.എം.മുബീന, കെ. ജുബൈരിയ, ടി.വി.ആയിശാബി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ
തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്കൂളിലെ കലാ കായിക ശാസ്ത്ര പ്രതിഭകൾക്ക് പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ സമ്മാനം നൽകുന്നു.

إرسال تعليق
Thanks