ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് വീടുകൾ തകർന്നു



നടുവണ്ണൂർ: നടുവണ്ണൂരിൽ വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അപകടം. എസ്ബിഐക്ക് സമീപം മുള്ളമ്പത്ത് പ്രകാശൻ്റ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെ ഉഗ്ര ശബ്ദത്തോടെ അടുക്കളയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അടുക്കളയുടെ ചുമർ ഭാഗവും ജനലുകളും തറയും ചുമരുകളും എല്ലാം തകർന്നു. 


ഏതാണ്ട് പകുതിയോളം ഗ്യാസ് മാത്രമേ സിലിണ്ടറിൽ അവശേഷിച്ചിരുന്നുള്ളൂ. ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു സിലിണ്ടർ കൂടാതെ മറ്റൊരു സിലിണ്ടർ കൂടി തൊട്ടടുത്ത് ഉണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഈ സിലിണ്ടർ 100 മീറ്റർ ദൂരെയ്ക്ക് തെറിച്ചു പോയി. തീപ്പിടുത്തവും ഉണ്ടായി. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ അടുക്കള ഭാഗം പൂർണമായും തകർന്നു.

Post a Comment

Thanks

Previous Post Next Post