ജ്വാല:ഭിന്നശേഷി ദിനാചരണം


താനൂർ : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ബി.ആർ.സി താനൂരിൽ പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജ്വാല ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു.പരിപാടിയിൽ ഭിന്നശേഷി ദിന സന്ദേശം നൽകി ജേർണലിസ്റ്റും സോഷ്യൽ ആക്റ്റീവിസ്റ്റും ഫൗണ്ടർ ഓഫ് സിഗ്നേച്ചർ ഡിസബിലിറ്റി എംപവർമെന്റ് സെക്രട്ടറിയും  ആയ എം. അക്ഷയ് ഉദ്ഘാടനം നിർവഹിച്ച്  സംസാരിച്ചു.

കുട്ടികൾക്ക് വൈവിധ്യമാക്കുന്ന ബിഗ് ക്യാൻവാസ്,നാടക കളരി, കൂട്ടചിത്രവര,കളിയും ചിരിയും എന്നിങ്ങനെ പരിപാടികളാൽ നല്ലൊരു അനുഭവം നൽകുകയുണ്ടായി.നാടക കളരിയിൽ ജോക്കർ മാമൻ ആയി കുട്ടികളിലേക്ക് എത്തിയ നാടക പ്രവർത്തകനും അധ്യാപകനും ആയ ജനിൽ മിത്ര പരിപാടി ഏറെ ആസ്വാദകരമാക്കി മാറ്റി.

  കുട്ടികൾക്കും  രക്ഷിതകൾക്കും പരിപാടി ഏറെ ഉത്സാഹം തീർത്തു. പരിപാടിയിൽ അധ്യക്ഷ സ്ഥാനം നിർവഹിച്ചത് ബി.ആർ. സി കോർഡിനേറ്റർ റിയോൺ ആന്റണി ആയിരുന്നു.പരിപാടിക്ക്  ജില്ലാ പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശ്ശേരി, എ.ഇ.ഓ സുമ ടീച്ചർ,എച്ച്.എം ഫോറം പ്രതിനിധി സുശീൽ മാസ്റ്റർ, ജി.എൽ.പി.എസ് താനൂർ പ്രധാനധ്യാപകൻ വിനോദ് മാഷ്, എന്നിവർ പരിപാടിക്ക് ആശംസ അറിയിക്കുകയും.ബി. ആർ.സി ട്രൈനർ സരിത ടീച്ചർ നന്ദി അറിയിക്കുകയും ചെയ്തു.

Post a Comment

Thanks

Previous Post Next Post