പകൽ മുഴുവൻ വോട്ടഭ്യർഥന, വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന; വനിതാ സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു


എടക്കര : തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാർഥി കുഴഞ്ഞു വീണു മരിച്ചു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ നിന്നു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണു മരിച്ചത്.


പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വേട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഭർത്താവ്: അബദുറഹിമാൻ.

Post a Comment

Thanks

أحدث أقدم