യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു; വോട്ടെടുപ്പ് മാറ്റി വച്ചു



എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു; വോട്ടെടുപ്പ് മാറ്റി വച്ചുകൊച്ചി | പാമ്പാക്കുട പഞ്ചായത്ത് 10–ാം വാർഡ് ആയ ഓണക്കൂറിലെ കോൺഗ്രസ് സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59) ആണ്  മരിച്ചത്. പുലർച്ചെ 3നായിരുന്നു സംഭവം. വീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. 


  സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടെടുപ്പ് ഇവിടെ നടക്കും. 

Post a Comment

Thanks

أحدث أقدم