താനൂരിൽ നസ്‌ല ബഷീർ അധികാരമേറ്റു


താനൂർ: താനൂർ നഗരസഭ ചെയർ പേഴ്സനായി നസ്‌ല ബഷീറിനേയും വൈസ് ചെയർമാനായി എം.പി. അഷ്റഫിനേയും തെ രഞ്ഞെടുത്തു. 45 കൗൺസിലർമാരിൽ 32 പേരുടെ പിന്തുണയോടെയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.

 റിട്ടേണിങ് ഓഫിസറും തിരൂർ സബ് കലക്ടറുമായി ദിലീപ് കൈനിക്കര തെരഞ്ഞെടുപ്പ് നടപടിക്രമങ്ങ ൾ നിയന്ത്രിച്ചു. ബി.ജെ.പിക്ക് എട്ട് വോട്ടും എൽ.ഡി.എഫിന് നാല് വോട്ടും മാത്രമേ നേടാനായുള്ളൂ. സ്വതന്ത്ര അംഗം ഒ.കെ. ബേബി ശങ്കർ വോട്ട് അസാധുവാക്കി. സി വിൽ സ്റ്റേഷൻ ഡിവിഷനിൽനിന്ന് 304 വോട്ടിൻ്റെ ഭുരിപക്ഷത്തോടെ വിജയിച്ച നസ്‌ല ബഷീർ നഗരസഭ കൗൺസിലറായി തെര ഞെഞ്ഞെടുക്കപ്പെടുന്നത് രണ്ടാം തവണയാണ്. 

മുൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കൗൺസിലിംഗിൽ ബിരുദവും ബി.എഡ് യോഗ്യതയുമുള്ള നസ്‌ല ബഷീർ കോഴിക്കോട് ജില്ല യിലെ ബാലുശ്ശേരിയിലെ അബ്ദുൽ ഹമീദ് -ഫാത്തിമ ദമ്പതികളുടെ മകളാണ്. വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എം. എം.പി. അഷ്റഫ് പി. ആൽബസാർ ഡിവിഷനിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. താനൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ജനൽ സെക്രട്ടറിയാണ്. താനൂരിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായിരുന്നിട്ടുണ്ട്

Post a Comment

Thanks

أحدث أقدم