മൂന്നിയൂർ: മൂന്നിയൂർ ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗ് അംഗം പത്തൂർ രാജൻ പ്രസിഡണ്ടാവും. എസ് സി. ജനറൽ സംവരണമാണ് പ്രസിഡണ്ട് പദവി. ജനറൽ സീറ്റായ നാലാം വാർഡ് ചേളാരി ഈസ്റ്റിൽ നിന്നും 28 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജൻ തെരഞ്ഞെടുക്കപ്പെട്ടത്. ദളിത് ലീഗ് മൂന്നിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് രാജൻ .
വൈസ് പ്രസിഡണ്ടായി പത്താം വാർഡ് പാറക്കടവിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എ.കെ. നസീബ ടീച്ചറെയും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി തീരുമാനിച്ചു. വനിതാ ലീഗ് നേതാവ് കൂടിയായ ഇവർ പാറക്കടവ് വാർഡിൽ നിന്നും 506 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത് . രണ്ട് പേരും ആദ്യമായാണ് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്. 27ന് ശനിയാഴ്ച്ച രാവിലെ 10.30 ന് പ്രസിഡണ്ട് തെരഞ്ഞെടുപ്പും ഉച്ചക്ക് 2.30 ന് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പും നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks