മുതിർന്ന പൗരന്മാരെ കേന്ദ്രീകരിച്ച്‌ സൈബർ തട്ടിപ്പുകൾ കൂടിവരുന്നു: പോലീസ്


  അന്വേഷണത്തിനായി നിങ്ങളുടെ അക്കൗണ്ടിലെ പണം ആർക്കെങ്കിലും കൈമാറണമെന്ന് ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിയും നിങ്ങളോട് ആവശ്യപ്പെടില്ല. അന്വേഷണത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം നിങ്ങളുടെ അക്കൗണ്ട് നിയമപരമായി മരവിപ്പിക്കാൻ പോലീസിനും മറ്റ് ഏജൻസികൾക്കും അധികാരമുണ്ട്.അതുകൊണ്ടുതന്നെ, നിങ്ങളുടെ പണം കൈമാറണമെന്നോ ഓ ടി പി നൽകണമെന്നോ ബാങ്ക് അക്കൗണ്ട് നമ്പർ വേണമെന്നോ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാൽ ഓർത്തോളൂ, അത് തട്ടിപ്പാണ്. ഒരിക്കലും അതിനു വഴങ്ങരുത്.


വിർച്വൽ അറസ്റ്റ് എന്നത് നിയമപരമല്ല  എന്ന വിവരം പൊതു സമൂഹം  മനസ്സിലാക്കേണ്ടതാണ്.


ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ വിവരം

1930 എന്ന നമ്പറിലോ www.cybercrime.gov.in  എന്ന വെബ്സൈറ്റിലോ പരാതിപ്പെടുക.


ഗോൾഡൺ അവറിൽ തന്നെ പരാതിപ്പെട്ടാൽ മുഴുവൻ തുകയും തിരികെ ലഭിക്കാന് സാധ്യത വളരെ കൂടുതലാണ്.


Post a Comment

Thanks

أحدث أقدم