താനൂർ: ശോഭപറമ്പ് കലങ്കരി മഹോത്സവം ഇന്ന് താനൂരിൽ ഗതാഗത നിയന്ത്രണം
ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചുമുതൽ താനൂർ ജംഗ്ഷൻ വഴി തീരൂർ -കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം.
ചമ്രവട്ടം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ബിപി അങ്ങാടി വഴിയും കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങൾ ചേളാരിയിൽ നിന്നും മറ്റു വാഹനങ്ങൾ പരപ്പനങ്ങാടി നിന്നും തിരിച്ചു വിടും. പരപ്പനങ്ങാടി ഭാഗത്തു നിന്നും തിരൂർ ഭാഗത്തേക്ക് ഉള്ള വാഹനങ്ങൾ താനൂർ ബ്ലോക്ക് വഴി ബീച്ച് റോഡിലൂടെയും തിരിച്ച് വിടും.
Post a Comment
Thanks