കേരള സർക്കാർ സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു .


തിരൂരങ്ങാടി : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍

പി എസ് സി, യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന  ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

2026 ജനുവരി 15 മുതല്‍ ജൂൺ  30 വരെയുള്ള 

റഗുലർ ,ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം.18 വയസ്സ് പൂര്‍ത്തിയായവർക്കാണ് അവസരം.ആറ് മാസത്തെ പരിശീലനം സൗജന്യമായിരിക്കും.

താല്‍പര്യമുള്ളവർ ആധാര്‍ കാര്‍ഡ്, എസ് എസ് എൽ സി, പ്ലസ്ടു എന്നി സർട്ടിഫിക്കറ്റുകളുടെ പകര്‍പ്,രണ്ട് ഫോട്ടൊ എന്നിവ സഹിതം ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.

2025 ഡിസംബർ 22 മുതല്‍ 2026 ജനുവരി 9 വരെ അപേക്ഷ ഓഫീസിൽ നേരിട്ട് സ്വീകരിക്കും.

വിവരങ്ങൾക്ക് ഫോൺ:

9895238815, 96333 37818.

Post a Comment

Thanks

أحدث أقدم