തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ, പൊതുസ്ഥലങ്ങളിലും റോഡുകളിലും സ്ഥാപിച്ച എല്ലാ പ്രചാരണ സാമഗ്രികളും ഉടൻ ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, തോരണങ്ങൾ തുടങ്ങിയവ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മുൻകൈയെടുത്ത് അടിയന്തരമായി നീക്കം ചെയ്യണം.
കർശന നടപടി:
നിർദ്ദേശം ലംഘിച്ച് നീക്കം ചെയ്യാത്ത പ്രചാരണ സാമഗ്രികൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട് നീക്കം ചെയ്യും.
ഇതിനായി വരുന്ന ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും, ഈ തുക സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുകയും ചെയ്യും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം (Green Protocol) കർശനമായി പാലിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Post a Comment
Thanks