കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് എസ് എസ് എഫ് എന്നിവകളുടെ ചിനക്കൽ യൂണിറ്റിൻ്റെ പുതിയ ഓഫീസ് ഉദ്ഘാടനവും മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ ജനുവരി 1 മുൽ 17 വരെ കേരള മുസ്‌ലിം ജമാഅത്തിൻ്റെ കീഴിൽ നടക്കുന്ന കേരള യാത്രയുടെ പ്രചരണവും സംഘടിപ്പിച്ചു.
ചിനക്കൽ സുന്നി മഹല്ല് പ്രസിഡൻ്റ് ഇരണിക്കൽ അലവി ഹാജി ഓഫീസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മഹല്ലിലെ കാരണവൻമാർക്കുള്ള ആദരവ് നടന്നു.
ഇതോടനുബന്ധിച്ച് നടന്ന കേരള യാത്ര പ്രചരണ സംഗമം നിയുക്ത 11-ാം വാർഡ് മെമ്പർ കീഴേടത്ത് മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ത്വാഹിർ സഖാഫി മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് ഫാറൂഖ് സഖാഫി അദ്ധക്ഷത വഹിച്ചു. ഹസ്സൻ അഹ്സനി, റഷീദ് കെപി, ബഷീർ കുണ്ടം കടവ്, എന്നിവർ സംസാരിച്ചു.
മുസ്തഫ സുഹ്‌രി സ്വാഗതവും ഹസീബ് ചെങ്ങാനി നന്ദിയും പറഞ്ഞു.
إرسال تعليق
Thanks