കാക്കൂര്‍: കാക്കൂരിലെ പുന്നശ്ശേരിയില്‍ ആറു വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ റിമാന്റ് ചെയ്തു.
പുന്നശ്ശേരി കോട്ടയില്‍ അനു(38) ആണ് റിമാന്റിലായത്. ഏകമകന്‍ നന്ദ ഹര്‍ഷി (6) നെ ശനിയാഴ്ച രാവിലെയാണ് കൊലപ്പെടുത്തിയ സംഭവം നടന്നത്. വീടിന്റെ മുകളിലത്തെ മുറിയില്‍ വെച്ച് കുട്ടിയുടെ മുഖം പൊത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അനു തന്നെ പോലീസ് കണ്‍ട്രോള്‍ റൂമിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കാക്കൂര്‍ പോലീസാണ് അനുവിനെ കസ്റ്റഡിയില്‍ എടുത്തത്. അനു മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു
Post a Comment
Thanks