മൂന്നിയൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിക്ജ്ഞ പഞ്ചായത്ത് ഓഫീസിനടുത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് നടന്നു.
വരണാധികാരി തിരൂരങ്ങാടി ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രിയങ്ക മുതിർന്ന അംഗം മുഹമ്മദാജി കുന്നുമ്മലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് മറ്റ് അംഗങ്ങൾ മുഹമ്മദാജി മുമ്പാകെ സത്യ പ്രതിക്ജ്ഞ ചെയ്തു അധികാരമേറ്റു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നാസില .സിഎ, സുപ്രണ്ടുമാരായ ജയാനന്ദൻ എസ്.വി , രാജേഷ് ബി , മറ്റ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് മുതിർന്ന അംഗം മുഹമ്മദാജിയുടെ അദ്ധ്യക്ഷതയിൽ ആദ്യ ബോർഡ് മീറ്റിംഗ് പഞ്ചായത്ത് ഹാളിൽ ചേർന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks