ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 20ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നടക്കും.
ടെലികോളര്‍, മെക്കാനിക്കന്‍ ടീച്ചിങ് ഫാക്കല്‍റ്റി, സെയില്‍സ് എക്സിക്യൂട്ടീവ് റിലേഷന്‍ഷിപ് മാനേജര്‍, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, ഇവാല്വേറ്റര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ ട്രെയിനി, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ട്രെയിനി, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ട്രെയിനി, ഇലക്ട്രീഷ്യന്‍ ട്രെയിനി, ഷിഫ്റ്റ് എഞ്ചിനീയര്‍, എന്‍.എ.പി.എസ് ട്രെയിനി (ഷിഫ്റ്റ് എഞ്ചിനീയര്‍), മെഷീന്‍ ഓപറേറ്റര്‍ തസ്തികകളിലാണ് നിയമനം.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് തിരിച്ചറിയന്‍ കാര്‍ഡിന്റെ പകര്‍പ്പ്, 300 രൂപ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി എത്തണം.
ഫോണ്‍: 0495 2370176, 2370178
Post a Comment
Thanks