കോഴിക്കോട് | കോഴിക്കോട്, തിരുവനന്തപുരം കോർപ്പറേഷനുകളിൽ ഭരണം ആരു പിടുക്കുമെന്ന ഉദ്വേഗം നിലനിർത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളം പൊതുവെ യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞു. തെക്കൻ കേരളത്തിൽ ഇടതുപക്ഷം തകർന്നപ്പോൾ മധ്യകേരളം പൂർണമായും യുഡിഎഫിലേക്ക് മാറി. വടക്കൻ കേരളത്തിൽ അന്തിമഫലം ഇടതു മുന്നണിക്ക് വൻനഷ്ടം വരുത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
കോഴിക്കോട് കോർപ്പറേഷനിൽ ശക്തമായ പോരാട്ടം തുടരുന്നു. കഴിഞ്ഞ തവണ മൃഗീയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിച്ച കോർപ്പറേഷനിൽ ഈ തവണ സ്ഥിതി വ്യത്യസ്തമാണ്. ഇനി വോട്ടെണ്ണാനുള്ളത് യുഡിഎഫിനും എൽഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള മേഖലയായതിനാൽ കോർപ്പറേഷൻ ആര് ഭരിക്കുമെന്നത് വ്യക്തമല്ല. കോര്‍പ്പറേഷനില്‍ നിലവിലെ ഡെപ്യൂട്ടി മേയറും ഇത്തവണത്തെ സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയുമായ സി.പി.മുസാഫര്‍ അഹമ്മദ് തോറ്റത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. അതേസമയം ബിജെപി കോർപ്പറേഷനിൽ നില മെച്ചപ്പെടുത്തി. നിലവിലെ മേയര്‍ ബീന ഫിലിപ്പിന്റെ ഡിവിഷനായ പൊറ്റമ്മല്‍ ബിജെപി പിടിച്ചെടുത്തു. ഇവിടെ കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലറായ ടി രനീഷാണ് വിജയിച്ചത്. കഴിഞ്ഞ തവണ 652 വോട്ടിനായിരുന്നു ബീന ഫിലിപ്പ് ഇവിടെ നിന്നും വിജയിച്ചത്. പുതുതായി നിലവില്‍ വന്ന മാവൂര്‍ റോഡ് ഡിവിഷനിലും ബിജെപിയാണ് വിജയിച്ചത്. ഇതിന് പുറമെ യുഡിഎഫിന്റെ കുത്തക മണ്ഡലമായ ചാലപ്പുറം വാര്‍ഡും ബിജെപി പിടിച്ചെടുത്തു.
ജില്ലാ പഞ്ചായത്തുകളിൽ എട്ടെണ്ണത്തിൽ യുഡിഎഫ് മുന്നേറി. മുനിസിപ്പാലിറ്റികളിൽ 55 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിൽ 80 എണ്ണവും യുഡിഎഫ് ഭരണത്തിലേക്കു മാറും. ഗ്രാമ പഞ്ചായത്തുകളിൽ 480 എണ്ണത്തിലാണ് യുഡിഎഫ് മുന്നേറുന്നത്.
കോർപറേഷനിൽ ഗംഭീര വിജയം നേടി യുഡിഎഫ്
കോർപ്പറേഷനുകളിൽ കൊല്ലം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചു. കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് ലീഡ് നേടാനായത്. ഇവിടെയും ഗണ്യമായ തോതിൽ സീറ്റുകൾ നഷ്ടമായി. തിരുവനന്തപുരത്ത് മികച്ച ലീഡുമായി എൻഡിഎ കുതിക്കുകയാണ്.
മുനിസിപ്പാലിറ്റികളിൽ 2020-ൽ നഷ്ടപ്പെട്ടവയിൽ ഭൂരിപക്ഷവും യുഡിഎഫ് തിരിച്ചുപിടിച്ചു. അതേസമയം, ഗ്രമ പഞ്ചായത്തുകളിൽ യുഡിഎഫ് വൻമുന്നേറ്റമാണ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന് മേൽക്കൈ നിലനിർത്താനായി. പാലക്കാട് നഗരസഭയിൽ യുഡിഎഫും എൻഡിഎയും ഒപ്പത്തിനൊപ്പമാണ്.
പാലക്കാട് നഗരസഭയില്‍ പത്തുവര്‍ഷം തുടര്‍ച്ചയായി ഭരണം നേടിയ ബിജെപി ഇത്തവണ പിറകിലായി. നാല് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. 35 വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയം നേടി.
കൊല്ലം കോര്‍പ്പറേഷന്‍ വന്‍ തിരിച്ചടിയാണ് എല്‍ഡിഎഫ് നേടിയത്. മൂന്നുതവണ കോര്‍പറേഷന്റെ മേയറായിരുന്ന ഹണി ബെഞ്ചമിന്‍, മുൻമേയർമാരായ വി.രാജേന്ദ്രബാബു, മുൻ ഡെപ്യൂട്ടിമേയർ വിജയ ഫ്രാൻസിസ് എന്നിവർ തോറ്റു. യൂത്ത് കോണ്‍ഗ്രസ് നേതാവ് കുരുവിള ജോസഫിനോട് ഹണി തോറ്റത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് വിജയം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില്‍ അഡ്വ. അംശു വാമദേവനെ പരാജയപ്പെടുത്തിയാണ് വൈഷ്ണ വിജയിച്ചത്. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിയതിനെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം വിവാദത്തിലായിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് മത്സരിക്കാന്‍ സാധിച്ചത്. മാനസികസംഘർഷവും സൈബർ അറ്റാക്കും ഒരുപാട് അനുഭവിച്ചെന്നും ഇത് അഭിമാനകരമായ നിമിഷമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടടയിലെ സാധാരണക്കാരായ മനുഷ്യരുടെ വിജയമാണിതെന്ന് വെെഷ്ണ പ്രതികരിച്ചു.
കോഴിക്കോട് മേയര്‍ ബീനാഫിലിപ്പിന്റെ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ടി.രനീഷ് അട്ടിമറി വിജയം നേടി.
മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായിരുന്ന എ വി ഗോപിനാഥ് വൻ തോൽവി ഏറ്റുവാങ്ങി. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച എ വി ഗോപിനാഥ് 100 വോട്ടുകള്‍ക്ക് തോറ്റു. എ വി ഗോപിനാഥിന്റെ സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐഡിഎഫ്) മത്സരിപ്പിച്ച ആറ് സ്ഥാനാര്‍ത്ഥികളും ദയനീയമായി പരാജയപ്പെട്ടു.
കിഴക്കമ്പലത്തും കുന്നത്തുനാടും ട്വന്റി ട്വന്റിയെ ജനങ്ങൾ കെെവിട്ടു. രണ്ടിടത്തും യുഡിഎഫാണ് വിജയം നേടിയത്.
ഫ്രഷ്കട്ട് സമര സമിതി നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ബാബു കുടുക്കിലിന് വിജയം. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്നാണ് ജയിച്ചത് ഫ്രഷ്കട്ട് സംഘർഷത്തെ തുടർന്ന് ബാബു കുടുക്കിൽ ഒളിവിൽ ഇരുന്നാണ് മത്സരിച്ചത്.
പെരിന്തൽമണ്ണയിൽ ചരിത്രം കുറിച്ച് യുഡിഎഫ്, മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം നഗരസഭ പിടിച്ചെടുത്തു
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു. 37 വാർഡുകളിൽ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 16 ഇടങ്ങളിൽ എൽഡിഎഫും വിജയിച്ചു. 1995 ൽ നഗരസഭ പിറവിയെടുത്തതിന് ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തന്നെയാണ് പെരിന്തൽമണ്ണ ഭരിച്ചത്. ഇത്തവണ ചരിത്രം കുറിച്ചിരിക്കുകയാണ് യുഡിഎഫ്.
യുഡിഎഫിൽ10 ഇടങ്ങളിൽ മുസ്ലീം ലീഗ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ വിജയിച്ചു. അഞ്ച് ലീഗ് സ്വതന്ത്രരും, അഞ്ച് കോൺഗ്രസ് സ്ഥാനാർഥിയും ഒരു കോൺഗ്രസ് വിമതനും വിജയം നേടി. എൽഡിഎഫിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച 14 പേരും രണ്ട് ഇടത് സ്വതന്ത്രരും വിജയിച്ചു.
2020 ൽ 34 വാർഡുകളിൽ 20 എണ്ണത്തിൽ എൽഡിഎഫും 14 ഇടത്ത് യുഡിഎഫും ആയിരുന്നു. പെരിന്തൽ മണ്ണ കാലങ്ങളായി എൽഡിഎഫിന്റെ പക്ഷത്താണെങ്കിലും ഇത്തവണ ചരിത്രം വഴിമാറുമെന്ന് യുഡിഎഫ് നേതാക്കൾ പ്രതീക്ഷയർപ്പിച്ചിരുന്നു. 10 വർഷമായി ഒരുമിച്ച് ഇടതുപക്ഷം ഭരിച്ചിട്ടും നഗരസഭയിൽ വികസന മുന്നേറ്റമുണ്ടായില്ലെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഇതുവരെയുള്ള വിവരം അനുസരിച്ച് അഞ്ചിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ട്.
إرسال تعليق
Thanks