സര്‍ക്കാറും ഗവര്‍ണറും തിരഞ്ഞെടുക്കേണ്ട; വിസിമാരെ നിയമിക്കാന്‍ സുപ്രീം കോടതി


  ന്യൂഡൽഹി |  സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള മുൻഗണന പട്ടിക തയ്യാറാക്കി മുദ്ര വച്ച കവറിൽ കൈമാറാൻ ജസ്റ്റിസ് സുധാൻഷു ദുലിയയോട് സുപ്രീം കോടതി നിർദേശിച്ചു. അടുത്ത ബുധനാഴ്ച്ച വൈകീട്ടോടെ പട്ടിക കൈമാറാനാണ് നിർദേശം. പട്ടികയിൽനിന്ന് വൈസ് ചാൻസലറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കുമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.


വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ സമവായം ആകാത്തതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ഇടപെടൽ. നേരത്തെ ജസ്റ്റിസ് സുധാൻഷു ദുലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലർമാരായി നിയമിക്കാൻ പരിഗണിക്കേണ്ടവരുടെ പാനൽ പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയത്. അക്ഷരമാല ക്രമത്തിലായിരുന്നു പാനലിൽ പേരുകൾ രേഖപ്പെടുത്തിയിരുന്നത്. ഈ പാനലിൽനിന്നാണ് മുൻഗണനാക്രമം തയ്യാറാക്കി മുഖ്യമന്ത്രി ചാൻസലർ ആയ ഗവർണർക്ക് കൈമാറിയത്.

Post a Comment

Thanks

Previous Post Next Post