കരട് വോട്ടര്‍ പട്ടിക: പോരായ്മകള്‍ ചര്‍ച്ച ചെയ്യാൻ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്


സംസ്ഥാനത്ത് നടപ്പിലാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (SIR) കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പാർട്ടി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.


മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേല്‍ക്കറുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.


യോഗത്തില്‍ ഇതുവരെയുള്ള പോരായ്മകള്‍ പ്രതിനിധികള്‍ അറിയിക്കും. നിലവിലെ പുരോഗതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യോഗത്തില്‍ വ്യക്തമാക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24,08,503 പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ജനുവരി 22 വരെ കരട് പട്ടികയിൻമേല്‍ എതിർപ്പുന്നയിക്കാൻ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങുകളും പരിശോധനകളും നടക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

Post a Comment

Thanks

أحدث أقدم