മാരക സിന്തറ്റിക് മയക്ക് മരുന്നായ എംഡിഎംഎയുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു


തേഞ്ഞിപ്പലം: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കായി എത്തിച്ച മാരക സിന്തറ്റിക് മയക്ക് മരുന്നായ എംഡിഎംഎയുമായി പെരുവള്ളൂർ കുന്നത്ത് പറമ്പിൽ നിന്നും രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. താനൂർ കാട്ടിലങ്ങാടി സ്വദേശി ചെവിടിക്കുന്നൻ ജബീർ (36), പെരുവള്ളൂർ കുമണ്ണ ചെനക്കൽ സ്വദേശി കുവുങ്ങും തോട്ടത്തിൽ മുഹമ്മദ് (42) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 28 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു.


പിടിയിലായവർ മുമ്പ് താനൂർ പോലീസ് രജിസ്റ്റർ ചെയ്തതും പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി ഉൾപ്പെട്ട മയക്ക്‌മരുന്ന് കേസിലെ കൂട്ടുപ്രതികളുമാണ്. ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പെരുവള്ളൂർ ഭാഗത്ത് വൻതോതിൽ രാസ ലഹരി എത്തിയതായുള്ള രഹസ്യവിവരത്തിൽ സർക്കിൾ ഇൻസ്പെക്ടർ എസ്.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മയക്ക് മരുന്ന് കടത്തുന്നതിന് ഉപയോഗിച്ച ബുള്ളറ്റ് ബൈക്കും എക്സൈസ് പിടിച്ചെടുത്തു

പരിശോധനയിൽ ഇൻസ്പെക്ടർക്ക് പുറമെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അരവിന്ദൻ, മിനുരാജ്, പ്രിവന്റീവ് ഓഫീസർമാരായ രജീഷ്, ദിലീപ് കുമാർ, ശിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ ദിദിൻ തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

Thanks

أحدث أقدم