യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജിജേഷിനെതിരെ വ്യാജ പ്രചരണം:തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും പരാതി നല്‍കി.


നന്നമ്പ്ര പഞ്ചായത്ത് ദളിത് ലീഗ് പ്രസിഡന്റും നന്നമ്പ്ര പഞ്ചായത്ത് 21-ാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ജിജേഷ് കുന്നു്മ്മലിനെതിരെ ചിലര്‍ നടത്തുന്ന കള്ളപ്രചരണത്തിനെതിരെയും ജാതിപ്പേര് വിളിച്ച് അതിക്ഷേപിച്ചതിനെതിരയും പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കുമാണ് പരാതി നല്‍കിയത്. ജിജേഷ് മല്‍സരിക്കുന്ന വാര്‍ഡിലെ വീടുകളില്‍ ചെന്ന് ചെര്‍മ്മനും കൊലപാതകിയും നിരവധി കേസുകളിലെ പ്രതിയുമായ ആള്‍ക്കാണോ നിങ്ങള്‍ വോട്് ചെയ്യുന്നതെന്ന തരത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ടവര്‍ പ്രചരിപ്പിക്കുന്നത്. 



ജിജേഷ്  കൊലപാതക കേസിലും സ്ത്രീ പീഢന കേസിലും പ്രതിയാണെന്നും . നിരവധി അസാന്‍ മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍പ്പെട്ട് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് വാര്‍ഡിലെ വീടുകളില്‍ ചെന്ന് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നത്, 


ഇതിനെതിരെയാണ് പരാതി നല്‍കിയത്.ജാതിപ്പേര്  വിളിച്ച് ആക്ഷേപിക്കുന്നത് കുറ്റമാണെന്നും ആയതിനാല്‍ പ്രതികള്‍ക്കെതിരെ കേസെടുത്ത് നിയമപരമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടു,ഇത്തരത്തില് പ്രചരിപ്പിക്കുന്ന വോയ്‌സ് ക്ലിപ്പും തെളിവായി കൈമാറിയിട്ടുണ്ട്.വോയ്‌സ് ക്ലിപ്പില്‍ സംസാരിക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. 


അതേ സമയം തട്ടത്തലം സ്വദേശിയായ ജിജേഷിനെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാന്‍ ആയിരം നാവാണ്. 

നിരവധി രോഗികള്‍ക്ക് ആശ്വാസം പകരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിക്കുന്ന ജിജേഷിനെതിരെ ഇല്ലാകഥകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയെന്ന് പറയുന്ന ജിജേഷിനെതിരെ ഒരു കേസെങ്കിലും എതിരാളികള്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ഉണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഇവരെ വെല്ലുവിളിക്കുകയാണെന്ന് ജിജേഷിന്റെ അയല്‍വാസി ഷാഫി മച്ചിങ്ങല്‍ പറഞ്ഞു. 


ദയ സെന്ററില്‍ നിന്നും തട്ടത്തലത്തെയും പരിസരങ്ങളിലേയും നിരവധി രോഗികള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്നതിനായും മറ്റും സജീവമായി ഇടപെടുന്ന, തന്റെ ഓട്ടോറിക്ഷ ഉപയോഗിച്ച് പാലിയേറ്റീവ് പ്രവര്‍ത്തനം നടത്തുന്ന ജിജേഷ് കുന്നുമ്മല്‍ തട്ടത്തലത്തെ നിരവധി ഉമ്മമാര്‍ക്കും അമ്മമാര്‍ക്കും വലിയ ആശ്വാസമാണെന്നും ഏകദേശം പത്ത് വര്‍ഷത്തിലതികമായി ജിജേഷിന്റെ പ്രവര്‍ത്തനം  നേരിട്ടനുഭവിക്കുന്നയാളാണ് താനെന്നും തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു,

Post a Comment

Thanks

Previous Post Next Post