നന്നമ്പ്ര മേലേപ്പുറത്ത് കാർ യാത്രക്കാരെ ആക്രമിച്ച് രണ്ട് കോടി തട്ടിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

 


തട്ടിപ്പ് ആസൂത്രണം ചെയ്തത്, പണം നഷ്ടമായ ആളുടെ ജോലിക്കാരൻ തന്നെ. പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ ഒന്നുമറിയാത്ത പോലെ സഹായി ആയും പ്രതി എത്തി


വെളളിയാംപുറം വാഹനം തടഞ്ഞുനിർത്തി രണ്ടു കോടിയോളം രൂപ കവർന്ന കേസിൽ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവൃത്തിലെ പ്രധാന സൂത്രധാരനായ കുരിയാട് മണ്ണിൽ പിലാക്കൽ എറിയാടൻ സാദിഖലി(35)യെയാണ് താനൂർ പൊലിസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കസ്റ്റസിയിൽ വാങ്ങിയ പ്ര തിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി താനൂർ ഇൻ സ്പെക്ടർ കെ.ടി ബിജിത്തും സംഘവും തെളിവെടുപ്പ് നടത്തി. പരാതിക്കാരന്റെ ജോലിക്കാരനായ പ്രതി സാദിഖലി, തിരൂരങ്ങാടി സ്വദേശി അബ്ദുൽ കരീം തടത്തിൽ, ബി .പി അങ്ങാടി സ്വദേശി ഷാജഹാൻ എന്നിവരുമായി ഗൂഢാ ലോചന നടത്തി ഡാനി അയൂബ്, രജീഷ്, ഫവാസ് എന്നീ പ്രതികൾ ഒന്നിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലി സ് പറഞ്ഞു.


സംഭവ ശേഷം സാദിഖലി മുംബൈലേക്കും തുടർന്ന് വി ദേശത്തേക്കും കടക്കുകയായി

രുന്നു. തുടർന്നു കോട തിയിൽ ജാമ്യപേക്ഷ സമർപ്പിച്ചു  ജാമ്യപേക്ഷ തള്ളിയതിനാൽ ഒളിവിൽ കഴിഞ്ഞു വരികയാ യിരുന്നു.


 കവർച്ച നടത്താൻ ഉപയോഗിച്ച നീല ആൾട്ടോ കാർ പൂക്കോട്ടൂരുള്ള യൂസ്‌ഡ്‌ കാർ ഷോപ്പിൽനിന്ന് 90,000 രൂപയ്ക്കു സാദിഖലി ആയിരുന്നു. പൂക്കോട്ടൂരിലുളള കടയിലും വേങ്ങര ഷാജ ജോലി ചെയ്തിരുന്ന സാജഹാൻ നടത്തുന്ന സാദിക്കലി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലും സംഭവത്തിന് ശേഷം കാർ ഒളിപ്പിച്ച പാലക്കാട് ജില്ല യിലെ സ്ഥലത്തും സാദിഖലിയെ കൊണ്ടുപോയി അന്വേ ഷണസംഘം തെളിവെടുപ്പ് നടത്തി.


കഴിഞ്ഞ ഓഗസ്റ്റ് 14ന് രാത്രി പതിനൊന്നോടെയാണ് 

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾ പടിക്ക് സമീപം  മേലേപ്പുറത്തു വച്ച് തെന്നല അറക്കൽ സ്വദേശി പറമ്പിൽ മുഹമ്മദ് ഹനീഫയുടെ 1.92 കോടി രൂപ കവർന്നത്.


മുഹമ്മദ് ഹനീഫയും ബന്ധുവായ മുഹമ്മദ് അഷ്റഫുമാണ് കാറിലുണ്ടായിരുന്നത്. കൊടിഞ്ഞി ചെറുപ്പാറയിൽനിന്ന് സ്ഥല ഇടപാടിനായി 1.92 കോടി രൂപ വാങ്ങി മറ്റൊരാൾക്ക് എത്തിക്കാനുള്ള യാത്ര യിലായിരുന്നു ഇവർ.


ഇവർ സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു കാറിൽ ഇവരുടെ ബന്ധുകൂടി ഉണ്ടായിരുന്നു. എന്നാൽ മേലേപ്പുറം ഇറക്കത്തിൽവച്ച് നീല ആൾട്ടോ കാറിൽ എത്തിയ മുഖംമൂടി അണിഞ്ഞെത്തിയ പ്രതികൾ പണമുള്ള വാഹനത്തെ തടഞ്ഞു നിർത്തുകയും ഹോക്കി സ്റ്റിക്ക്, വടിവാൾ തുടങ്ങിയ മാരകായുധങ്ങളുമായി കാറിൻ്റെ ഗ്ലാസ് അടിച്ചുതകർത്ത്, പണം സൂക്ഷിച്ച ബാഗ് കവർന്ന് രക്ഷപ്പെടുകയായിരുന്നു.

Post a Comment

Thanks

أحدث أقدم