ഫറോക്ക് | ഫാറൂഖ് കോളജ് അണ്ടിക്കാടൻകുഴിയിൽ കുടുംബവഴക്കിനെ തുടർന്നു ഭർത്താവിന്റെ വെട്ടേറ്റു ഭാര്യയ്ക്ക് ഗുരുതര പരുക്ക്. അണ്ടിക്കാടൻകുഴി മക്കാട്ട് കമ്പിളിപ്പുറത്ത് മുനീറയ്ക്കാണ് (35) പരുക്ക്. കൊടുവാൾ കൊണ്ടു വെട്ടേറ്റ് തലയ്ക്കു മാരക പരുക്കേറ്റ യുവതിയെ ഗവ.മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഭർത്താവ് മക്കാട്ട് അബ്ദുൽ ജബ്ബാറിനെതിരെ (40) വധശ്രമത്തിനു കേസെടുത്തു. ഇന്നലെ രാവിലെ 9ന് ആണ് സംഭവം. ജബ്ബാർ ലഹരിക്ക് അടിമയാണെന്നും മുൻപും യുവതിക്കു നേരെ ആക്രമണശ്രമം ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പ്രതിയെ രാത്രി കോടതിയിൽ ഹാജരാക്കി.
إرسال تعليق
Thanks