കക്കാട്: തിരൂരങ്ങാടി സർവീസ് സഹകരണ ബാങ്ക് കക്കാട് ബ്രാഞ്ചിലെ ഇരുന്നൂറോളം വരുന്ന ഡെയിലി ഡെപ്പോസിറ്റർമാർ കഴിഞ്ഞ മൂന്ന് വർഷമായി തങ്ങളുടെ നിക്ഷേപം തിരിച്ച് ലഭിക്കാത്തതിനാൽ നാളെ ബാങ്കിലേക്ക് ധർണ സംഘടിപ്പിക്കും.2019 മുതൽ ഡെയിലി ഡെപ്പോസിറ്റ് സ്കീമിൽ പണം നിക്ഷേപിച്ച അനേകം പാവപ്പെട്ട കുടുംബങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും ഇപ്പോഴും തങ്ങളുടെ നിക്ഷേപക തുകയിലെ പൈസ ലഭിച്ചിട്ടില്ല.
ബാങ്കിന്റെ കളക്ഷൻ ഏജന്റ് ആയിരുന്ന മുൻ യൂത്ത് ലീഗ് നേതാവ് പി കെ സർഫാസ് ജനങ്ങളിൽ നിന്ന് ശേഖരിച്ച പണം ബാങ്കിൽ നിക്ഷേപിച്ചെന്നും, പിന്നീട് ബാങ്കിൻറെ അകത്തുള്ളവരുടെ ചിലരുടെ ഒത്താശയത്തോടെ ഈ പണം കൈക്കലാക്കിയതായും നിക്ഷേപകർ ആരോപിക്കുന്നു. സംഭവത്തിന് ശേഷം ബന്ധപ്പെട്ട ഏജന്റ് പണം തട്ടിയെടുത്ത് മുങ്ങിയതായും അവർ പറയുന്നു.
നിക്ഷേപകരുടെ പണം വർഷങ്ങളായി ലഭിക്കാത്തതോടെയാണ് പ്രക്ഷോഭം ശക്തമാക്കാൻ നിക്ഷേപകർ തീരുമാനിച്ചത്. ബന്ധപ്പെട്ട അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്നും, നിക്ഷേപകരുടെ പണം തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ധർണ്ണ.

إرسال تعليق
Thanks