ഒഴൂർ : ഒഴൂർ പഞ്ചായത്ത് പറപ്പാറപ്പുറം തറമ്മൽ വീട്ടിൽ സൈനുദ്ധീന്റെ പോത്ത് വീട്ടുവളപ്പിലെ അൾമറയില്ലാത്ത കിണറിൽ വീണു.
താനൂർ അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ അരുൺരാജിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രതീഷ്, സജീഷ് കുമാർ, പ്രഭു ലാൽ, ശ്രീജിത്ത്, അനുരാഗ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ശ്രീ സുധീർ ഹോം ഗാർഡ് മണികണ്ഠൻ എന്നിവർ സ്ഥലത്തെത്തുകയും 40 അടിയിലേറെ അഴമുള്ളതും വളരെ അപകടവസ്ഥയിലുള്ളതുമായ കിണറിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സുധീർ എന്നിവർ ഇറങ്ങുകയും ഉപകരണങ്ങളുടെ സഹായത്തോടെ വളരെ സുരക്ഷിതമായി പോത്തിനെ പുറത്തെടുക്കുകയും ചെയ്തു.

إرسال تعليق
Thanks