താനൂർ: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി തിരൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സുർജിത് കെ. എസിന്റെ നേതൃത്വത്തിൽ തിരൂർ എക്സൈസ് പാർട്ടിയും തിരൂർ ആർ.പി.എഫും സംയുക്തമായി താനൂർ റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിൽ താനൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്ക്-പടിഞ്ഞാറ് അരികിലുള്ള താനൂർ എന്ന സ്ഥലനാമ ബോർഡിന് സമീപം മതിൽക്കെട്ടിനരികിൽ ഉടമസ്ഥനില്ലാതെ കുടിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ ഷോൾഡർ ബാഗിൽ അടക്കം ചെയ്ത 7.6 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തി.
തിരൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സുർജിത് കെ.എസും പാർട്ടിയും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. തിരൂർ എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജരാക്കിയതിൽ U/s 20(b)ii(B) of NDPS Act പ്രകാരം NDPS CR. 97/2025 ആയി കേസ് രജിസ്റ്റർ ചെയ്തു.
ബാഗിന്റെ ഉടമസ്ഥനെ സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയതിൽ ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പരിശോധനയിൽ തിരൂർ RPF സബ് ഇൻസ്‌പെക്ടർ കെ.എം സുനിൽകുമാർ, RPF ഹെഡ് കോൺസ്റ്റബിൾ എൻ. ഗോകുൽദാസ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷിജിത്ത് എം.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ എ.വി, വിഷ്ണു എം അഭിലാഷ് എന്നിവർ പങ്കെടുത്തു.
إرسال تعليق
Thanks