പാലക്കാട്: പൊതുസ്ഥലത്ത് തെരഞ്ഞെടുപ്പ് ദിവസം മതചിഹ്നമുള്ള ബാനര്‍ ഉപയോഗിച്ച് പ്രചരണം നടത്തിയതിന് ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് പിഴ.പഞ്ചായത്ത് സെക്രട്ടറി പിഴ ഈടാക്കിയത്.
എലപ്പുള്ളി പഞ്ചായത്തിലെ 23ാം വാര്‍ഡിലുള്‍പ്പെട്ട മായങ്കോട്, വള്ളേക്കുളം, പള്ളത്തേരി, ഉതുവക്കാട് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡിന് സമീപം മതചിഹ്നമുള്ള ബാനര്‍ സ്ഥാപിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് മറ്റ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി എല്‍ സുമയുടെ നേതൃത്വത്തില്‍ ബാനര്‍ അഴിച്ചുമാറ്റി. ബിജെപി സ്ഥാനാര്‍ത്ഥിയില്‍ നിന്ന് 5,000 രൂപ പിഴയും ഈടാക്കി. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലുള്ള പ്രചാരണം ചട്ടലംഘനമാണെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Post a Comment
Thanks