ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകിവരുന്ന സൗജന്യ കുടിവെള്ള ആനുകൂല്യത്തിനായി 2026 ജനുവരി 1 മുതൽ അപേക്ഷിക്കാം. നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി അപേക്ഷിക്കുന്നവരും ജനുവരി 31-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഇത്തവണ മുതൽ വാടക വീടുകളിൽ താമസിക്കുന്ന ബി.പി.എൽ. വിഭാഗക്കാർക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്നതാണ് പ്രത്യേകത.
ആനുകൂല്യത്തിന് അർഹതയുള്ളവർ:
ഉപഭോഗ പരിധി: പ്രതിമാസം 15,000 ലിറ്റർ (15 കിലോ ലിറ്റർ) വരെ മാത്രം ജല ഉപഭോഗമുള്ള ബി.പി.എൽ. കുടുംബങ്ങൾ.
അപേക്ഷാ രീതി:
http://bplapp.kwa.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം.
വാടകക്കാർ ശ്രദ്ധിക്കാൻ:
സ്വന്തമായി വീടില്ലാത്ത, വാടക വീടുകളിൽ താമസിക്കുന്ന ബി.പി.എൽ. വിഭാഗക്കാർക്കും ഈ വർഷം മുതൽ അപേക്ഷിക്കാം. ഇവർ അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്:
വാടകക്കരാറിന്റെ പകർപ്പ്.
വീടുടമസ്ഥന്റെ സമ്മതപത്രം.
നിബന്ധനകൾ:
മീറ്റർ പ്രവർത്തനക്ഷമമായിരിക്കണം: കേടായ മീറ്ററുകൾ ഉള്ളവർ ജനുവരി 31-നകം അവ മാറ്റി സ്ഥാപിക്കേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷകൾ പരിഗണിക്കില്ല.
കുടിശ്ശിക തീർക്കണം: വാട്ടർ ചാർജ് കുടിശ്ശികയുള്ളവർ അപേക്ഷിക്കുന്നതിന് മുൻപ് തുക അടച്ചുതീർക്കണം.
പരിശോധന: സിവിൽ സപ്ലൈസ് വെബ്‌സൈറ്റിലെ റേഷൻ കാർഡ് വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷമായിരിക്കും അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
إرسال تعليق
Thanks