ശബരിമല തീര്‍ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ചു; 3 മരണം


കൊല്ലം അഞ്ചലിൽ ഓട്ടോയും ശബരിമല തീർഥാടകരുടെ ബസും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച ബന്ധുക്കളായ രണ്ട് യുവതികളും മരിച്ചു.


അഞ്ചൽ തഴമേൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അക്ഷയ് (22 ), ഓട്ടോ യാത്രക്കാരായ ജ്യോതി ( 21), കരവാളൂർ സ്വദേശി ശ്രുതി (16) എന്നിവരാണ് മരിച്ചത്.


അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷൻ സമീപം പുലർച്ചെ ഒരുമണിക്ക് ആയിരുന്നു അപകടം.


ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും അഞ്ചലിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത്. ചൂരക്കുളത്തെ ജ്യോതിലക്ഷ്മ‌ിയുടെ വീട്ടിൽ നിന്നും ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോ. അപകടസ്ഥ‌ലത്തുവെച്ചുതന്നെ ഓട്ടോ ഡ്രൈവർ അക്ഷയ് മരിച്ചു.

Post a Comment

Thanks

أحدث أقدم