കേരളം മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജനുവരി 1 മുതൽ 17 വരെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടക്കുന്ന കേരളയാത്ര പ്രചാരണ ഭാഗമായി മൂന്നിയൂർ സർക്കിൾ എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത്, എസ് എസ് എഫ് സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 25 (വ്യാഴം) ബൈക്ക് റാലി നടക്കും.
വൈകീട്ട് 4 മണിക്ക് മുട്ടിചിറയിൽ നിന്ന് മഖാം സിയാറത്തോടെ ആരംഭിച് മുട്ടിചിറ, എം എച് നഗർ, യു എച് നഗർ, കളിയാട്ടമുക്ക്, പുളിചേരി, ചിനക്കൽ, പറക്കാവ്, കുന്നത്പറമ്പ്, കുണ്ടംകടവ്, ചുഴലി, പാറക്കടവ്, ആലിൻചുവട് റൂട്ടിലാണ് യാത്ര നടക്കുന്നത്.
ആലിന്ചുവട്ടിൽ നടക്കുന്ന സമാപന സംഗമത്തിൽ പ്രമുഖർ സംസാരിക്കും.
إرسال تعليق
Thanks