ഹജ്ജ്-2026 സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ (SHI) തെരഞ്ഞെടുക്കുന്നതിന് കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റിൽ (CBT) യോഗ്യത നേടിയവർക്കുള്ള ഇന്റർവ്യു 2025 ഡിസംബർ 22,23,24,26 തിയ്യിതികളിൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂർ ഓഫീസിൽ വെച്ച് നടക്കുന്നതാണ്. ഓരോ അപേക്ഷകരും ഇന്റർവ്യൂവിന് ഹാജരാകേണ്ട തിയ്യതിയും സമയവും ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയത് വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് ഇൻറർവ്യൂ തിയ്യതി, സമയം സംബന്ധിച്ചുള്ള അറിയിപ്പ് അപേക്ഷയിൽ നൽകിയ ഇ-മെയിൽ വിലാസത്തിൽ അയക്കുന്നതാണ്.
ഇന്റർവ്യൂ സമയത്ത് താഴെ പറയുന്ന രേഖകളുടെ ഒറിജിനലും രണ്ട് കോപ്പിയും സഹിതം നിശ്ചയിക്കപ്പെട്ട സമയത്ത് തന്നെ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്. നിശ്ചിത രേഖകളുടെ ഒറിജിനലും പകർപ്പും ഹാജരാക്കാത്തവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ട രേഖകൾ:-
1. സ്റ്റേറ്റ് ഹജ് ഇൻസ്പെക്ടർ (SHI) അപേക്ഷ ഫോം.
2. കാലാവധിയുള്ള ഒറിജിനൽ ഇന്റർനാഷണൽ പാസ്‌പോർട്ട്.
3 കാലാവധിയുള്ള ഓഫീസ് തിരിച്ചറിയൽ കാർഡ്.
4. യോഗ്യത (ഡിഗ്രി/തതുല്യം) തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ്.
5. ഹജ്ജ്/ഡെപ്യുട്ടേഷനിസ്റ്റ്/SHI/KuH -തെളിയിക്കുന്ന രേഖ*. (ബാധകമായവർക്ക്)
6. അവസാന മാസത്തെ സാലറി സ്ലിപ്.
7. വകുപ്പ് തലവനിൽ നിന്നുള്ള നിരാക്ഷേപ പത്രം (NOC).
8. നിശ്ചിത ഫോർമാറ്റിൽ ഉള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.
* ഹജ്ജ് കമ്മിറ്റി ഓഫീസ്: 0483-2710717, 2717572.
(Sd/-)
(ജാഫർ കെ. കക്കൂത്ത്)
അസിസ്റ്റന്റ് സെക്രട്ടറി
കേരള സംസ്ഥാന ഹജ് കമ്മിറ്റി
إرسال تعليق
Thanks