ടൈലേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു



താനൂര്‍: തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ പ്രസവ ധനസഹായം 13,000 രൂപ കുടിശ്ശികയുള്ളത്‌ ഉടന്‍ നല്‍കണമെന്നും ധനസഹായം 15000 രൂപ ഒന്നിച്ചു നല്‍കണമെന്നും ക്ഷേമനിധി പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ എ.കെ.ടി.എ. ഒഴൂരില്‍ നടത്തിയ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. 

കണ്‍വെന്‍ഷന്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ എ. രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ടി. പുരുഷോത്തമന്‍ അധ്യക്ഷനായി. സെക്രട്ടറി ഉത്തമന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ടി.വി. സുനിത, ടി. അബ്‌ദുറഹ്‌മാന്‍, ടി. അശോകന്‍, സജിത, കമലാക്ഷി പ്രസംഗിച്ചു. ലിജീഷ്‌ സ്വാഗതം പറഞ്ഞു.


Post a Comment

Thanks

أحدث أقدم