താനൂർ: താനൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യഘട്ട യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. താനൂർ റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ശിഹാബ് തങ്ങൾ സൗധത്തിലെ യു. ഡി. എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന കൺവെൻഷനിൽ വെച്ചാണ് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എൻ മുത്തുക്കോയ തങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
കൺവെൻഷൻ ഡോ. യു.കെ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യു.ഡി.എഫ് ചെയർമാൻ ജയശങ്കർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ഇലക്ഷൻ കമ്മിറ്റി ഓഫീസ് മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.വി. കുഞ്ഞൻബാവ ഹാജി ഉദ്ഘാടനം ചെയ്തു. ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.പി.പി.ഹാരീഫ്, മണ്ഡലം ജന.സെക്രട്ടറി എം.പി.അഷ്റഫ്, മുനിസിപ്പൽ പ്രസിഡണ്ട് സി മുഹമ്മദ് അഷ്റഫ്, മുനിസിപ്പൽ ജന.സെക്രട്ടറി കെ.സലാം, നഗരസഭ ചെയർമാൻ റഷീദ് മോര്യ വി.പി.ശശികുമാർ എന്നിവർ സംസാരിച്ചു.
45 സീറ്റിലും യു.ഡി.എഫ് മത്സരിക്കും. 30 സീറ്റിൽ മുസ്ലിം ലീഗും, 14 സീറ്റിൽ കോൺഗ്രസും, ഒരു സീറ്റിൽ സ്വതന്ത്രനും മത്സരിക്കും. 4, 41, 42, 43 വാർഡുകളിലെ സ്ഥാനാർത്ഥികളെ അടുത്തഘട്ടത്തിൽ പ്രഖ്യാപിക്കും.
1. ഒട്ടുംപുറം - ഉമ്മുഹാൻ സുൽത്താൻ (മുസ്ലിംലീഗ്)
2. പരിയാപുരം - സൗമ്യ പി.കെ (കോൺഗ്രസ്)
3. ഓലപ്പീടിക - ഫൗസിയ കാമ്പ്രം (മുസ്ലിംലീഗ്)
5. എളാപ്പപ്പടി - കാട്ടുപറമ്പിൽ ഫാത്തിമ (മുസ്ലിംലീഗ്)
6. കുന്നുംപുറം നോർത്ത് - ബാബു സി.ടി. (കോൺഗ്രസ്)
7. മോര്യ - ആബിദ യൂസഫ് (മുസ്ലിംലീഗ്)
8. കുന്നുംപുറം സൗത്ത് - ടി.വി അഷറഫ് (കോൺഗ്രസ്)
9. കുന്നുംപുറം സെന്ട്രൽ അടിപ്പറമ്പത്ത് റസീന - (മുസ്ലിംലീഗ്)
10. കുന്നുംപുറം ഈസ്റ്റ് - രാധിക ജയപ്രകാശ് (കോൺഗ്രസ്)
11. പനങ്ങാട്ടൂർ സെൻട്രൽ - മഫ്'ലിഹ് ഷാഹിദ് (മുസ്ലിംലീഗ്)
12. പനങ്ങാട്ടൂർ - കെ.പി അബ്ദുമോൻ ഹാജി (മുസ്ലിംലീഗ്)
13. ചാഞ്ചേരിപറമ്പ് - മെതുകയിൽ അനീഷ ജാഫർ (മുസ്ലിംലീഗ്)
14. രായിരിമംഗംലം ഈസ്റ്റ്- എൻ.എൻ. ബഷീർ (കോൺഗ്രസ്)
15. രായിരിമംഗംലം വെസ്റ്റ്- ആബിദ് ഒട്ടുംപുറം (കോൺഗ്രസ്)
16. തെയ്യാല റെയിൽവേ ഗേറ്റ്- അബ്ദുൽ റഷീദ് ആലുങ്ങൽ (സ്വതന്ത്രൻ)
17. റെയിൽവേ മേൽപ്പാലം- അർഷാന ഫൈറൂസ് (കോൺഗ്രസ്)
18. കണ്ണന്തളി- സിദ്ദീഖ് പറമ്പത്തിൽ (മുസ്ലിംലീഗ്)
19. കാട്ടിലങ്ങാടി - രഞ്ജിത്ത് (കോൺഗ്രസ്)
20. കാട്ടിലങ്ങാടി സൗത്ത്- മുഹമ്മദ് അനസ് (കോൺഗ്രസ്)
21. കാട്ടിലങ്ങാടി വെസ്റ്റ് വി.ശശികുമാർ (കോൺഗ്രസ്)
22. നടക്കാവ്- ഫാറൂഖ് നടക്കാവ് (മുസ്ലിംലീഗ്)
23. താനൂർ - ഫൈസൽ കള്ളിതടത്തിൽ (മുസ്ലിംലീഗ്)
24. കാരാട് - സി.കെ.എം. ബഷീർ (മുസ്ലിംലീഗ്)
25. പുതിയ കടപ്പുറം- സാബിറ (മുസ്ലിംലീഗ്)
26. അഞ്ചുടി - നൗഷാദ് എ.പി (മുസ്ലിംലീഗ്)
27. ചീരാൻകടപ്പുറം - സഫൂറ സക്കരിയ്യ (മുസ്ലിംലീഗ്)
28. വെമ്പാലംപറമ്പ് - ഇ.പി ശമീർ (മുസ്ലിംലീഗ്)
29. എടക്കടപ്പുറം സൗത്ത് - കെ. സലാം (മുസ്ലിംലീഗ്)
30. എടക്കടപ്പുറം നോർത്ത്- സി.എം. നസീറ ഷറഫിദ്ദീൻ (മുസ്ലിംലീഗ്)
31. താനൂർ നഗരം - ഫാസില പി.പി (കോൺഗ്രസ്)
32. ഹാർബർ - അഷറഫ് കൊല്ലഞ്ചേരി (മുസ്ലിംലീഗ്)
33. എളരാംകടപ്പുറം - സി.പി. സുഹറ അഷറഫ് (മുസ്ലിംലീഗ്)
34. താനൂർ സെൻട്രൽ - ഷംന യൂസഫ് (മുസ്ലിംലീഗ്)
35. സിവിൽ സ്റ്റേഷൻ- നസ്‌ല ബഷീർ (മുസ്ലിംലീഗ്)
36. ചെള്ളിക്കാട്- പി. ഹഫ്സത്ത് (മുസ്ലിംലീഗ്)
37. സി എച്ച് സി - പ്രമീള.കെ (എസ്.സി സംവരണം- മുസ്ലിംലീഗ്)
38. പണ്ടാരകടപ്പുറം- മുഹ്‌സിന ഖാസിം (മുസ്ലിംലീഗ്)
39. ചാപ്പപ്പടി- പി.പി സൈദലവി (മുസ്ലിംലീഗ്)
40. ആൽബസാർ- എം.പി അഷറഫ് (മുസ്ലിംലീഗ്)
44. കോർമ്മൻകടപ്പുറം- ആയിഷ എം.പി (മുസ്ലിംലീഗ്)
45. കമ്പനിപ്പടി- പി.പി ഷഹർബാൻ (മുസ്ലിംലീഗ്)
إرسال تعليق
Thanks