താനൂർ: എൽഡിഎഫ് ഒഴൂർ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും വെള്ളച്ചാലിൽ നടന്നു. മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ഷംസു ആരിച്ചാലി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയർ സ്ഥാനാർത്ഥി പ്രഖ്യാനം നടത്തി. ഏരിയ സെക്രട്ടറി സമദ് താനാളൂർ, ഷാഫി നെച്ചിയേങ്ങൽ, സക്കീർ കല്ലേങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ബാലകൃഷ്ണൻ ചുള്ളിയത്ത് സ്വാഗതം പറഞ്ഞു.
വാർഡ് നമ്പർ, വാർഡ്, സ്ഥാനാർത്ഥി എന്ന ക്രമത്തിൽ.
1. എരനല്ലൂർ : കെ ടി മൈമൂനത്ത്,
2. മൊടങ്ങൽ : അലവി മുക്കാട്ടിൽ,
3. കോറാട് പി കെ നുസ്റത്ത്,
4. ഓമച്ചപ്പുഴ : ടി കെ ജലജ,
5. വരിക്കോട്ട്തറ : യു ഷരീഫ,
6. മണലിപ്പുഴ : പി മൂസക്കുട്ടി,
7. കക്കിടിപ്പാറ നീലങ്ങത്ത് റഹീന,
8. നാൽക്കവല : ടി പി വേലായുധൻ എന്ന കറപ്പുട്ടി,
9. പാറമ്മൽ കെ സ്മിത,
10. കരിങ്കപ്പാറ : കെ കെ പ്രീതി,
11. പെരിഞ്ചേരി : പി പി ഹിൽമി,
12. മേൽമുറി : കെ മുഹമ്മദ് ഷാഫി,
13. വെള്ളച്ചാൽ എം കെ ഷറഫുദ്ദീൻ,
14. ഇല്ലത്തപ്പടി : പ്രമീള മാമ്പറ്റയിൽ,
15. അയ്യായ : എൻ പി സഫൂറ,
16. തലക്കട്ടൂർ: സി കെ ഷിഹാബ്,
17. ഒഴൂർ : വി ബിജു,
18. കതിർകുളങ്ങര : ടി കെ രതീഷ്,
19. വെട്ടുകുളം : അഷ്കർ കോറാട്,
20. ഓണക്കാട് : ടി പി സ്വപ്ന,
21. കുറുവട്ടിശ്ശേരി : കെ വി പ്രജിത.

Post a Comment
Thanks