തെയ്യാല കല്ലത്താണിയിൽ അപകടം ഒരു മരണം



തെയ്യാല കല്ലത്താണിയിൽ വീണ്ടും അപകടം 

ആപ്പവണ്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു.

കല്ലത്താണി മെതുവിൽ ഹൗസിന് മുൻപിൽ വെച്ച് ഇന്നലെ രാത്രി 9 മണിയോടുകൂടിയായിരുന്നു അപകടം.

തെയ്യാല സ്വദേശി പുല്ലാണി കൊച്ചുവിൻ്റെ മകൻ  പാണ്ടിമുറ്റത്ത് ഫ്രണ്ട്സ് അപ്പോളിസ്റ്ററി നടത്തുന്ന ഷാജി( 44) യാണ് മരണപ്പെട്ടത്.


അപകടം നടന്ന ഉടനെ തിരൂരങ്ങാടി എം കെ ഹാജി ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നിരന്തരം അപകടം നടക്കുന്ന മേഖലയാണ് ഇവിടെ.

വിവിധ അപകടങ്ങളിലായി മൂന്നോളം മരണങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്


Post a Comment

Thanks

أحدث أقدم