എളമ്പുലാശ്ശേരി സ്കൂളിൽ പഴം-പച്ചക്കറി സമ്മേളനം


തേഞ്ഞിപ്പലം:എളമ്പുലാശ്ശേരി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ, മലയാളം പാഠഭാഗവുമായി ബന്ധപ്പെട്ട് 

പഴം-പച്ചക്കറി സമ്മേളനം' സംഘടിപ്പിച്ചു. ജൈവ പഴം-പച്ചക്കറികളുടെ ആരോഗ്യ ഗുണങ്ങളും, കീടനാശിനി പ്രയോഗം വരുത്തുന്ന ദോഷങ്ങളും സമ്മേളനത്തിൽ മുഖ്യവിഷയമായി. വിവിധ പഴങ്ങളുടെയും പച്ചക്കറികളുടെയും മാസ്കുകൾ ധരിച്ച് കുട്ടികൾ അവതരിപ്പിച്ച പരിപാടി ശ്രദ്ധേയമായി. 

ആരോഗ്യകരമായ ജീവിതത്തിന് ജൈവ ഉൽപ്പന്നങ്ങൾ എത്രത്തോളം പ്രധാനമാണ് എന്ന സന്ദേശം പരിപാടിയിലൂടെ കുട്ടികൾ സമൂഹത്തിന് നൽകി.

ഹെഡ്മിസ്ട്രസ് കെ ജയശ്രീ,അധ്യാപകരായ വി ലാൽകൃഷ്ണ,എ ദീപു,കെ ജയപ്രിയ എന്നിവർ നേതൃത്വം നൽകി

Post a Comment

Thanks

Previous Post Next Post