തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചെന്നാരോപിച്ച് ബിജെപി വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് നഗരസഭയിലെ പനക്കോട്ടല വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചെന്നാണ് പരാതി.
കൈ ഞരമ്പ് മുറിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായാണ് വിവരം. അതേസമയം, പനക്കോട്ടല അടക്കം നെടുമങ്ങാട് നഗരസഭയിലെ ഏഴ് വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആർ.എസ്.എസ് പ്രവർത്തകൻ കഴിഞ്ഞദിവസം ജീവനൊടുക്കിയിരുന്നു. തൃക്കണ്ണാപുരം പ്ളാവിള ജയ് നഗർ സരോവരത്തിൽ ആനന്ദ്.കെ.തമ്പിയാണ് (39) വീടിന് പുറകിലെ ഷെഡിൽ തൂങ്ങിമരിച്ചത്.
ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കുന്ന ആത്മഹത്യാകുറിപ്പ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പരിചയക്കാരായ മാദ്ധ്യമ പ്രവർത്തകർക്കും അയച്ചശേഷമാണ് ആത്മഹത്യചെയ്തത്.എല്ലാവരും ഉടൻ പൊലീസിനെ അറിയിച്ചു. പിന്നാലെ വീട്ടിലേക്ക് എത്തി നടത്തിയ തെരച്ചിലിലാണ് വൈകിട്ട് 4.50ഓടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിക്കും.
കോർപറേഷനിലേക്ക് തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പട്ടിക വന്നപ്പോൾ ആനന്ദില്ലായിരുന്നു.സ്വതന്ത്രസ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചതോടെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അടുത്ത സുഹൃത്തുക്കൾ പോലും അകന്നു. വീട്ടുകാർക്കും കടുത്ത ദേഷ്യവും അമർഷവുമായി. ഈ സാഹചര്യത്തിൽ നാടിനും വീടിനും വേണ്ടാത്ത വ്യക്തിയായി ജീവിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ജീവിതംഅവസാനിപ്പിക്കുന്നുവെന്നാണ് കുറിപ്പിലുള്ളത്.
إرسال تعليق
Thanks