ജിം ട്രെയിനറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണം പാമ്പ് കടിയേറ്റല്ലെന്ന് സ്ഥിരീകരിച്ചു


തൃശ്ശൂർ:തൃശ്ശൂരിൽ ജിം ട്രെയിനറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹമായി തന്നെ തുടരുന്നു.മരണ കാരണം ഇപ്പോളും അവ്യക്തം.മണി കുമാരി ദമ്പതികളുടെ മകനായ മാധവ് (28) ആണ് മരിച്ചത്.മരണം പാമ്പ് കടിയേറ്റല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

പോസ്റ്റുമോർട്ടത്തിലും മരണ കാരണം കണ്ടെത്താൻ സാധിക്കാത്തതിനാൽ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.ബുധനാഴ്ച്ച രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ മാധവിനെ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് മരണം പാമ്പ് കടിയേറ്റല്ലെന്ന് സ്ഥിരീകരിച്ചത്.മൃതദേഹം നീല നിറത്തിലായിരുന്നു കാണപ്പെട്ടത്.മുറിയിലെ തറയിൽ രക്തവുമുണ്ടായിരുന്നു.മരണത്തിന്റെ തലേദിവസം രാത്രി 8.30ന് വീടിന് മുന്നിൽ പാമ്പിനെ കണ്ട മാധവ് ഇതിന്റെ ഫോട്ടോ സുഹൃത്തിന് അയച്ചു നൽകിയിരുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പാമ്പ് കടിച്ചായിരിക്കാം മരണമെന്ന സംശയത്തിലേക്ക് വഴി തുറന്നത്.എന്നാൽ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും മൃതദേഹ  വിചാരണയിലും പാമ്പ് കടിയേറ്റതിന്റെ പാടുകളോ കണ്ടെത്താൻ ആയില്ല.രക്തത്തിലും പാമ്പിൻ വിഷത്തിന്റെ അംശം കണ്ടെത്താനായില്ല.

വരാനിരിക്കുന്ന ഒരു വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിന് വേണ്ടി മാധവ് തയാറെടുപ്പുകൾ നടത്തിവരികയായിരുന്നു.അതുമായി ബന്ധപ്പെട്ട് പ്രോട്ടീൻ പൗഡർ പോലുള്ള മരുന്നുകൾ കഴിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.ഇത് മരണകാരണവുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ  പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ.


Post a Comment

Thanks

Previous Post Next Post