കൊച്ചി:ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. എറണാകുളം അങ്കമാലി കറുകുറ്റിയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം.കറുകുറ്റി സ്വദേശി ആന്റെണിയുടെയും റൂത്തിന്റെയും മകള്‍ ഡല്‍ന മരിയ സാറ എന്ന് കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന്റെ മുത്തശ്ശിയെ ഗുരുതര പരിക്കുകളോടെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയോടെയാണ് സംഭവം.മുത്തശ്ശിയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടത്. കുട്ടിയുടെ അമ്മ മുത്തശ്ശിയുടെ മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ മരിച്ച നിലയിലും മുത്തശ്ശിയെ പരിക്കുകളോടെ അബോധാവസ്ഥയിലും കണ്ടത്.കുഞ്ഞിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് കാര്യം കൂടുതല്‍ അന്വേഷണത്തിന് ശേഷം വെളിപ്പെടുത്താമെന്ന് പോലീസ് പറഞ്ഞു.അവശനിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മുത്തശ്ശി നിലവില്‍ ചികിത്സയിലാണ്.കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
Post a Comment
Thanks